മകര മാസത്തിലെ ഏതെങ്കിലുമൊരു തണുത്ത രാവുകളിലൊന്നിലായിരിക്കും പുരപ്പുറത്ത് ആദ്യമായി കല്ല് വന്ന് വീഴുക.
മുകൾപ്പുരയുടെ ഓട്ടിൻ പുറത്ത് വീഴുന്ന കല്ലുകൾ ഉരുണ്ട് ഉരുണ്ട് ഓലമേഞ്ഞ താഴെപ്പുരയിൽ വീണ് അപ്രത്യക്ഷമാവും.
ഒരിക്കൽ പോലും ആ കല്ലുകൾ നേരം പുലർന്ന ശേഷം ഞങ്ങളുടെ മുറ്റത്ത് നിന്നും കണ്ടെത്താനായിട്ടുമില്ല.
ആദ്യമാദ്യം ഒന്നോ രണ്ടോ കല്ലേറിൽ ഒതുങ്ങുമെങ്കിൽ പിന്നീട് കൂടിക്കൂടി അഞ്ചോ ആറിലോ എത്തും.
വളരെ ചെറുതിലേ മിസ്റ്റികായി സംസാരിച്ചിരുന്ന, മരിച്ച് പോയ വല്ല്യപ്പനോടും വല്ല്യമ്മയോടും സംസാരിക്കാറുണ്ടായിരുന്ന രാമു, നിഗൂഡതകൾ മാത്രം ബാക്കിയാക്കി ഒരു നാൾ ഓർമ്മയായി മാറിയത് ഇവിടെയായിരുന്നു. രാമു മാത്രമല്ല. അങ്ങിനെ നിരവധിപേരെ വർഷാ വർഷങ്ങളിൽ പുഴ അവളുടെ ഗർഭപാത്രത്തിലേക്ക് തഴുകിത്തലോടി കൊണ്ട് പോയി. എന്നേയും ഒരു തവണ വശീകരിച്ച് കൊണ്ട് പോകാൻ ശ്രമിച്ചതാണ്. എന്നാൽ നിയതിയുടെ കലണ്ടറിൽ എൻറെ ആയുസ്സിൻറെ കോളങ്ങൾ പിന്നേയും ബാക്കിയുളളത് കൊണ്ടാവണം അവൾക്ക് തോറ്റ് പിൻമാറേണ്ടി വന്നത്. പക്ഷേ രാമുവിനെ പുഴ ശരിക്കും കീഴ്പ്പെടുത്തിക്കളഞ്ഞൂ. അവനെ ഓർമ്മിക്കാതെ ഒരു തവണപോലും പിന്നീട് ഞാൻ ഈ പുഴ മുറിച്ച് കടന്നിട്ടുണ്ടാവില്ല.
ഇത്തരത്തിലുളള ഒരു സിനിമക്ക് കയറുന്നത് ആരും അറിയേണ്ട എന്നത് കൊണ്ട് സിനിമ തുടങ്ങുന്നത് വരെ ടാക്കീസിന്റെ പിറക് വശത്ത് മറഞ്ഞിരുന്നു. സിനിമ തുടങ്ങി. രക്തദാഹിയായ രക്ഷസിന്റെ തേരോട്ടം. ഭയം എന്നെ പിടികൂടി. അടിവയറ്റിൽ നിന്നും എന്തോ ഒന്ന് ഉരുണ്ട് കയറുന്ന പോല. വല്ലാതെ വിയർക്കുന്നു. സിനിമ കഴിയാനാവുന്തോറും ഭയം കൂടിക്കൂടി വന്നു.

മകരക്കുളിരിൽ അടിമുടി എത്താത്ത പുതപ്പിനുള്ളിൽ ചുരുണ്ട് കൂടി പേടിച്ച് വിറച്ചായിരിക്കും ഞാൻ പലപ്പോഴും ഉറങ്ങുക.
ഓട്ടിൻപുറത്ത് വീഴുന്ന ഓരോ കല്ലും എൻറെ തലയോട്ടിക്കുളളിൽ വന്നു വീഴുന്നത് പോലെ ഞാൻ ഞെട്ടിത്തെറിക്കും.
ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്നപോലെ എനിക്ക് താഴെയുളള രണ്ട് പേർ കൂർക്കം വലിച്ച് ഉറങ്ങുകയും ചെയ്തു.

നേരം പുലർന്നാൽ രാത്രിയിലെ കഥകളെല്ലാം മറന്ന് കളിച്ച് തിമിർക്കും.
പിന്നെയും രാത്രി ചിമ്മിനി വിളക്കൂതി കിടന്നാൽ ഭയം തണുപ്പിനൊപ്പം അരിച്ച് കയറും.
പിന്നെയും രാത്രി ചിമ്മിനി വിളക്കൂതി കിടന്നാൽ ഭയം തണുപ്പിനൊപ്പം അരിച്ച് കയറും.
ഈ കല്ലേറ് എനിക്കു മാത്രം അനുഭവപ്പെടുന്ന ഒന്നായിരിക്കുമോ എന്ന് ആശങ്കപ്പെടുന്ന ദിനങ്ങളിലൊന്നായിരിക്കും ഉമ്മ ഉപ്പയോട് ഇങ്ങിനെ പറയുന്നത് കേൾക്കാനിട വരിക.
"ഓൾക്കുളളത് കിട്ടാതെ ഓൾ പോകൂലാ.. എത്രീം പെട്ടെന്ന് ഇങ്ങൾ അത് കൊണ്ട് കൊടുക്കീം"
"ആ... പിന്നേ.. അൻറെ പായസം കിട്ടാത്തോണ്ട് അമ്പലത്തിലെ ബഗോതി പൊരക്ക് കല്ല് എറിയാൻ വരാ... "
"അത് വല്ല മച്ചിങ്ങേം വിഗ്ഗ്ണതാകും എടീ..."
ഉപ്പ പുഞ്ചിരിക്കും.
ഉപ്പ പുഞ്ചിരിക്കും.
"ബഗോതീ.. കാത്തോളണേ.."
ഉമ്മ ആകുലയാവും.
ഉമ്മ ആകുലയാവും.
"ഇങ്ങൾ കൊണ്ടുകൊടുക്കണ്ട.. അഞ്ചേകാൽ ഉറുപ്പ്യ ങ്ങട് തന്നാ മതി.. ഞാം പാറൂന്റെട്ത്ത് കൊടുത്തയച്ചോളാ... "
ഉള്ളിലെ ഭയവും ഉൽകണ്ഠയും നിലത്തമർത്തിച്ചവിട്ടി ഉമ്മ പിറുപിറുത്ത് കൊണ്ട് അടുക്കളയിലേക്ക് പോകും.
ഭഗവതിക്ക് പായസം വെച്ച് കൊടുക്കാതെ പിന്നെയും ദിനരാത്രങ്ങൾ കഴിഞ്ഞ് പോകും. അമ്പലത്തിൽ കൊടുക്കാനുള്ള അഞ്ചേകാലുറുപ്പ്യ എല്ലാവരും മറന്ന് തുടങ്ങുന്ന ദിവസങ്ങളിലൊന്നിലെ ഉച്ചനേരത്തായിരിക്കും തട്ടിൻ പുറത്ത് നിന്നും ഉമ്മച്ചിയുടെ നിലവളി ശബ്ദം കേൾക്കുക. കയറിയാൽ ശബ്ദമുണ്ടാവുന്ന കോണിയിലൂടെ ക്ഷണനേരം കൊണ്ട് ഉമ്മച്ചി താഴെയെത്തും.
"പാമ്പ്... പാമ്പ്... "
ഉമ്മച്ചി കരയും.
കോണിപ്പഴുതിലൂടെ ഞാൻ മുകളിലേക്ക് നോക്കും. മച്ചിന് മുകളിലെ അരണ്ട വെളിച്ചത്തിൽ വെള്ളി വളകൾ പോലെ വെളുത്ത വയർ ചുറ്റി പ്പിടിച്ചിരിക്കുന്നത് കാണാം.
അന്ന് രാത്രിയിൽ അന്ധവിശ്വാസവും പുരോഗമന ചിന്തയും വീണ്ടും ഏറ്റുമുട്ടും. പാമ്പും കോണിയും കളത്തിലെന്നപോലെ താഴെ നിന്നും മുകളിലേക്കും മുകളിൽ നിന്ന് താഴേക്കും ചർച്ചകൾ വീണ് ചിതറും. ദീർഘമായ വഴക്കിനവസാനം ഉമ്മയുടെ കണ്ണുനീരിന് മുമ്പിൽ പുരോഗമന ചിന്ത പാമ്പിൻ വായിലൂടെ അടിയിൽ പതിക്കും . പച്ച ബെൽറ്റിന്റെ ചെയ്ൻ തുറന്ന് അഞ്ച് രൂപയും പ്രസിങ്ങ് ബട്ടണുളള അറ തുറന്ന് കാലുറുപ്പികയുമെടുത്ത് ഉപ്പ കിളിവാതിലിൽ വെക്കും. പിറ്റേന്ന് തന്നെ ഉമ്മച്ചി അമ്പലത്തിൽ പോകുന്നവരുടെ അടുത്ത് കൊടുത്തു വിട്ട് പായസത്തിന് ചീട്ട് എഴുതിക്കും.

ആ ചീട്ട് പിന്നെയും ഭഗവതി ഉപദ്രവിക്കാൻ വന്നാൽ എടുത്ത് കാണിക്കാൻ എന്നവണ്ണം ആധാരങ്ങളും നികുതി രശീതികളും പെങ്ങളുടെ കല്യാണത്തിന് പണം നൽകിയവരുടെ പേരുകളെഴുതി വെച്ച പുസ്തകവും സൂക്ഷിക്കുന്ന ഇരുമ്പ് പെട്ടിയിൽ ഭദ്രമാക്കി വെക്കും.
ഇത്രയുമായാൽ പിന്നെ വീണ്ടെടുത്ത ആത്മവിശ്വാസവുമായി ഞാൻ സുഖ നിദ്രയിലേക്ക് വഴുതി വീഴും.
പിന്നീട് ഒരു വർഷം തികയും വരേയും ഞങ്ങൾ അല്ലലൊട്ടുമില്ലാതെ സുഖമായുറങ്ങും.
പിന്നീട് ഒരു വർഷം തികയും വരേയും ഞങ്ങൾ അല്ലലൊട്ടുമില്ലാതെ സുഖമായുറങ്ങും.
പുരപ്പുറത്ത് കല്ല് വീഴുമ്പോലുളള ശബ്ദങ്ങ്ളൊക്കെ പിന്നെയും ഉണ്ടാവാത്തതല്ല. അത് പുരയിലേക്ക് ചാഞ്ഞു നിൽക്കുന്ന ചെന്തെങ്ങിൽ നിന്നും മച്ചിങ്ങ വീഴുന്നതാണെന്ന് ഞങ്ങൾക്ക് ഉറപ്പായിരിക്കും. വെറും അഞ്ചേകാൽ രൂപയുടെ ചിലവിൽ വർഷം മുഴുവൻ ഞങ്ങളുടെ വീടിനെ ഭഗവതി സുരക്ഷിതമാക്കി നിർത്തി. സുന്ദര സ്വപ്നങ്ങൾ മാത്രം ജീവിതത്തിൽ ബാക്കിയാവും.
എന്നാൽ അടുത്ത മകരം വരുന്നതോടെ കാര്യങ്ങൾ പഴയ പോലെ തകിടം മറിയും. പുരപ്പുറത്ത് കല്ലുകൾ വീഴും. രാത്രിയിൽ ഏഴു തലയുളള കരിനാഗങ്ങൾ ഇഴഞ്ഞ് വരും. പകലിൽ കുളിപ്പുരയിൽ മഞ്ഞച്ചേരകൾ എത്തിനോക്കും. അങ്ങനെ അങ്ങിനെ പഴയ കഥകൾ വീണ്ടും ആവർത്തിക്കും.

കഥയുടെ സമാവർത്തനങ്ങൾക്കിടയിലൂടെ എന്റെ ബാല്യം കൗമാരത്തിലേക്ക് പടി കയറി. പഠനവും വായനയും എന്നെയും പുത്തൻ ചിന്തകളിലേക്ക് നയിച്ചു. വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രവർത്തകനായി. എന്നാൽ ഇതൊന്നും തന്നെ എന്റെ വീടിനു രക്ഷസുകളിൽ നിന്നും രക്ഷയൊരുക്കാൻ പര്യാപ്തമായിരുന്നില്ല. അതിന് ഭഗവതിക്ക് കൈക്കൂലി കൊടുക്കുന്ന പഴയ സമ്പ്രദായം തന്നെ തുടർന്ന് പോന്നു.
ഇപ്പോൾ ഭഗവതിക്ക് സുരക്ഷാ ഫീസ് കൊണ്ടുകൊടുക്കേണ്ട ചുമതല എനിക്കാണ്. അമ്പലത്തിൽ കാശ് കൊടുക്കാൻ പോകുന്ന വഴി വായനശാലയിൽ നിന്നും വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ പുസ്തകം കയ്യിലെടുത്ത് പോകാൻ മനസ്സാക്ഷിക്കുത്ത് ഒട്ടുമുണ്ടായിരുന്നില്ല.

എത്രയൊക്കെ വിപ്ലവം പറഞ്ഞാലും ചില നിഗൂഡതകൾ എല്ലാം ഈ പ്രപഞ്ചത്തിനുണ്ടെന്ന് ഒമ്പതാം ക്ലാസ്സിൽ വെച്ചൊരിക്കൽ സതീർത്ഥ്യൻ രാമു എന്നോട് പറഞ്ഞിരുന്നു. രാമു തന്നത്താൻ നിഗൂഢതകളുടെ ഒരു സങ്കേതമായിരുന്നു. അവന് അറിയാത്തതായി ഒന്നുമില്ല. രാമു മരിച്ചു പോയ അവന്റെ വല്ല്യപ്പനോടും വല്ല്യമ്മയോടും സംസാരിക്കുന്നവനാണ്. വർഷത്തിലൊരു ദിവസം വല്ല്യപ്പനും വല്ല്യമ്മയും അവരുടെ വീട്ടിൽ വരാറുണ്ട്..!! അവർക്ക് വേണ്ടി കോഴിക്കറിയും നെയ്യപ്പവും നാണു പ്രത്യേകം തയ്യാറാക്കുന്ന ചാരായവും ഒരുക്കി വെക്കും. പരലോകത്ത് നിന്നും വരുന്ന രാമുവിന്റെ വല്ല്യപ്പനേം വല്ല്യമ്മേം കാണാൻ എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. അവരെക്കാണാൻ ഞാനും വരട്ടേ എന്നൊരിക്കൽ അവനോട് ചോദിച്ചതുമാണ്. നിസ്സഹായമായ ഒരു നോട്ടത്തിലൊതുങ്ങി അവന്റെ മറുപടി. പിന്നീട് ഞാൻ അതിനെക്കുറിച്ച് അവനോട് ചോദിച്ചതുമില്ല. എങ്കിലും എന്റെ വല്ല്യുപ്പയും വല്ല്യുമ്മയും എന്നെക്കാണാൻ ഒരിക്കൽ പോലും വരാത്തതെന്തെന്ന് എനിക്കൊട്ട് മനസ്സിലായതുമില്ല.
കാലത്തിൻറെ പരിക്രമണത്തിനിടയിലെ ഒരു മകരത്തിലാണ് പുഴക്കപ്പുറത്തുള്ള ഞങ്ങളുടെ അങ്ങാടിയിലെ സിനിമാക്കോട്ടയിൽ രക്തരക്ഷസ് സിനിമ വരുന്നത്. ഇക്കാലത്ത് ഞാനൊരു സിനിമാ ഭ്രാന്തനായി മാറിയിരുന്നു. കൂട്ടുകാരൊക്കെ പടം കണ്ട് കഴിഞ്ഞു. എനിക്ക് മാത്രം സിനിമ കാണാൻ പണമില്ല. അകാലത്തിൽ കൊല്ലപ്പെടുന്ന തമ്പ്രാട്ടിക്കുട്ടി തന്റെ കൊലപാതകികളോട് പ്രതികാരം ചെയ്യാൻ രക്തരക്ഷസായി വരുന്ന ക്ലീഷേ തന്നെ. എന്നിരുന്നാലും രക്ഷസുകളോട് എനിക്കും കുടുംബത്തിനും പാരമ്പര്യമായി കിട്ടിയ ഗൃഹാതുരത്വവും, പോരാത്തതിന് എന്നിലെ കൗമാരക്കാരനിലെ മൃദുലകാമനകളെ ഉത്തേജിപ്പിക്കാൻ മാത്രമുളള രംഗങ്ങളും സിനിമയിലുണ്ടെന്നത് എന്നിലെ സിനിമാഭ്രാന്തിനെ ഉണർത്തി. ഞങ്ങളുടെ സ്വന്തം രക്ഷസിനെപ്പോലെ രൂപ കിട്ടുവോളം ഇവൾ കാത്ത്നിൽക്കില്ല. രണ്ട് ദിവസം കഴിഞ്ഞാൽ രക്തരക്ഷസ് അവളുടെ പാട്ടിന് പോവും. അതിന് മുന്നേ പണം സംഘടിപ്പിക്കണം.
വീടിന്റെ പിറക് വശത്തെ ഇറയത്തിരുന്ന് ഞാനൊരു സാധു ബീഡിക്ക് തീകൊളുത്തി. ബീഡിപ്പുക കുരുടിക്കുഞ്ഞുങ്ങളെപ്പോലെ തലയിൽ സാവധാനം ഇഴഞ്ഞ് കയറി. ഭൗതികവാദം താൽക്കാലികമായി അട്ടത്ത് വെച്ച് ദർഗ്ഗയിലെ പാപ്പാനേയും അമ്പലത്തിലെ ഭഗവതിയേയും ഒരുമിച്ച് മനസ്സിൽ ധ്യാനിച്ചു. ആരാണെന്നറിയില്ല...
ഇവരിലൊരാൾ എന്റെ ഉമ്മച്ചിയുടെ രൂപത്തിൽ ആ സമയം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.
ഇവരിലൊരാൾ എന്റെ ഉമ്മച്ചിയുടെ രൂപത്തിൽ ആ സമയം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.
"മോനേ.. നീയാ കാശൊന്ന് അമ്പലത്തിൽ കൊണ്ട് കൊടുക്കെടാ..."
"നിനക്കിന്ന് ഉസ്കൂളൊന്നും ഇല്ലലോ.."
ഒരു നിമിഷം ഞാൻ ചിന്താഗ്മനായി. അതേ ഇത് തന്നെയാണ് വഴി. ഇനിയും വൈകിയാൽ സിനിമ കൈവിട്ട് പോകും. മറ്റു മാർഗ്ഗങ്ങളില്ല. ഉമ്മ തന്ന രൂപ കൊണ്ട് സിനിമ കാണുക തന്നെ. ബ്രഹ്മരക്ഷസിന്റെ വിഹിതം രക്തരക്ഷസിന് കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല.
പക്ഷേ.. രാത്രിയായാൽ....
പുരപ്പുറത്ത് കല്ല് വീഴില്ലേ..
പുരപ്പുറത്ത് കല്ല് വീഴില്ലേ..
ദുസ്വപ്നങ്ങളിൽ കരിനാഗങ്ങൾ ഇഴഞ്ഞ് വരില്ലേ... ഇനി വീട്ടിൽ ഉമ്മയോ മറ്റാരെങ്കിലും അറിഞ്ഞാൽ.. ഇത് ഏതെങ്കിലുമൊരാളെ പറ്റിക്കുന്നത് പോലല്ല. ഒരു വീടിന്റെയും അതിലുളളവരുടേയും മൊത്തം സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണ്. ഈ ഒരൊറ്റ ചെയ്തിമൂലം ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ..,
ഞാൻ നേരത്തെ വലിച്ചെറിഞ്ഞ സാധുബീഡിക്കുറ്റി എടുത്ത് വീണ്ടും തീകൊളുത്തി. തലച്ചോറിനുളളിൽ കുരുടിക്കുഞ്ഞുങ്ങൾ വീണ്ടും പുളഞ്ഞു. ഇതിൽ പരിഭ്രമിക്കത്തക്കതായി ഒന്നുമില്ല. ഈ രൂപ കൊണ്ട് സിനിമ കാണുന്നതിൽ തെറ്റൊന്നുമില്ല. കാരണം. 1 ഭഗവതി എന്റെ പായസം കിട്ടാത്തത് കൊണ്ട് പട്ടിണിയിലൊന്നുമല്ല. 2 ബ്രഹ്മരക്ഷസിന്റെ വിഹിതം രക്തരക്ഷസിന് കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല. അവർ ഒരേ കുടുംബക്കാരനാണ്. 3 അവസാനമായി ഭഗവതിക്കുളളത് എന്റെ കയ്യിൽ പണം വരുന്ന മുറക്ക് ഭഗവതിക്ക് തന്നെ കൊടുക്കും. താൽക്കാലികമായി ഒരു തിരിമറി മാത്രമാണ്. ദീർഘകാല ഇടപാടുകാർ എന്ന നിലയിൽ ഇങ്ങനെ ഒരഡ്ജസ്റ്റ്മെന്റിൽ തെറ്റില്ല.
മതി. ഇത്രയും മതി. ഇതിലും കൂടുതൽ കാരണങ്ങൾ ഒന്നും ഇനി വേണ്ട. കാശ് തരുമ്പോൾ ഉമ്മ പറഞ്ഞു.

" ഇനി നാളെ പോകാം.. നേരം ഒരുപാടായി. വരുമ്പോഴേക്കും ഇരുട്ടും"
" അതൊന്നും കുഴപ്പമില്ലുമ്മാ"
എന്ന് പറഞ്ഞ് ഞാനിറങ്ങി. പടിഞ്ഞാറിന് പകരം കിഴക്കോട്ട് വെച്ച് പിടിച്ചു.
പാടം കയറി. രാത്രിയിൽ ജിന്നുകൾ നീരാട്ടിനിറങ്ങുന്ന പള്ളിക്കുളത്തിനരികിലൂടെ, പകൽ പോലും സൂര്യവെളിച്ചം കടന്ന് വരാൻ മടിക്കുന്ന സർപ്പക്കാവിന്റെ ഓരത്തെ ഇടവഴിയിലൂടെ കൂമൻകല്ല് കടവിറങ്ങി പുഴയിലേക്ക്. മീനമാസത്തിലെ പുഴ മരുഭൂമി പോലെയാണ്. എങ്ങും മണൽക്കാടുകൾ മാത്രം. മധ്യത്തിലൂടെ ഗതകാല സ്മൃതി പോലെ ഒരു കണ്ണീർച്ചാൽ. കുറച്ചു മാസങ്ങൾക്ക് മുമ്പ് സംഹാരരുദ്രയെപ്പോലെ കുത്തിയൊഴുകിയത് ഇവൾ തന്നെയോ എന്ന് നമ്മൾ സംശയിക്കും.
വളരെ ചെറുതിലേ മിസ്റ്റികായി സംസാരിച്ചിരുന്ന, മരിച്ച് പോയ വല്ല്യപ്പനോടും വല്ല്യമ്മയോടും സംസാരിക്കാറുണ്ടായിരുന്ന രാമു, നിഗൂഡതകൾ മാത്രം ബാക്കിയാക്കി ഒരു നാൾ ഓർമ്മയായി മാറിയത് ഇവിടെയായിരുന്നു. രാമു മാത്രമല്ല. അങ്ങിനെ നിരവധിപേരെ വർഷാ വർഷങ്ങളിൽ പുഴ അവളുടെ ഗർഭപാത്രത്തിലേക്ക് തഴുകിത്തലോടി കൊണ്ട് പോയി. എന്നേയും ഒരു തവണ വശീകരിച്ച് കൊണ്ട് പോകാൻ ശ്രമിച്ചതാണ്. എന്നാൽ നിയതിയുടെ കലണ്ടറിൽ എൻറെ ആയുസ്സിൻറെ കോളങ്ങൾ പിന്നേയും ബാക്കിയുളളത് കൊണ്ടാവണം അവൾക്ക് തോറ്റ് പിൻമാറേണ്ടി വന്നത്. പക്ഷേ രാമുവിനെ പുഴ ശരിക്കും കീഴ്പ്പെടുത്തിക്കളഞ്ഞൂ. അവനെ ഓർമ്മിക്കാതെ ഒരു തവണപോലും പിന്നീട് ഞാൻ ഈ പുഴ മുറിച്ച് കടന്നിട്ടുണ്ടാവില്ല.
ഇത്തരത്തിലുളള ഒരു സിനിമക്ക് കയറുന്നത് ആരും അറിയേണ്ട എന്നത് കൊണ്ട് സിനിമ തുടങ്ങുന്നത് വരെ ടാക്കീസിന്റെ പിറക് വശത്ത് മറഞ്ഞിരുന്നു. സിനിമ തുടങ്ങി. രക്തദാഹിയായ രക്ഷസിന്റെ തേരോട്ടം. ഭയം എന്നെ പിടികൂടി. അടിവയറ്റിൽ നിന്നും എന്തോ ഒന്ന് ഉരുണ്ട് കയറുന്ന പോല. വല്ലാതെ വിയർക്കുന്നു. സിനിമ കഴിയാനാവുന്തോറും ഭയം കൂടിക്കൂടി വന്നു.
സിനിമ കഴിഞ്ഞ് അങ്ങാടിയിൽ ഒന്ന് പ്രദക്ഷിണം വെച്ചു. ഇല്ല.. , എന്റെ നാട്ടിലേക്കുളള ഒരാളെയും കാണാനില്ല. ഞാൻ നടന്നു. പല രാത്രികളിൽ ഇതു പോലെ തനിച്ച് വീട്ടിൽ പോയിട്ടുണ്ട്. അന്നൊന്നും ഇല്ലാതിരുന്ന എന്തോ ഒരു ഭയം എന്നെ പിന്തുടരുന്നു. സിരകളിലൂടെ ഭയം മിന്നൽപ്പിണർ പോലെ പാഞ്ഞു കയറി. പലവട്ടം തിരിഞ്ഞുനോക്കി. കാലുകൾ കുഴയുന്നപോലെ.
നല്ല നിലാവുണ്ടായിട്ടും കണ്ണിൽ ഇരുട്ട് കയറിയ പോലെ കാഴ്ച മങ്ങുന്നു.
നല്ല നിലാവുണ്ടായിട്ടും കണ്ണിൽ ഇരുട്ട് കയറിയ പോലെ കാഴ്ച മങ്ങുന്നു.
പുഴയിലിറങ്ങി. കൂമൻകടവിലേക്കൊന്നേ നോക്കിയുള്ളൂ.
രാമു .... വെള്ളം കുടിച്ച് വീർത്തവയറും മീനുകൾ കൊത്തിപ്പറിച്ച കണ്ണുകളും ..... കാലിനടിയിൽ നിന്നും ഒരു തരം മരവിപ്പ് കയറുന്നു. രാമുവിന് ചുറ്റും നൂറായിരം മത്സ്യങ്ങൾ അവനെ കൊത്തിവലിക്കുന്നു. ചുവന്ന കണ്ണുകളുള്ള ജലപ്പിശാചുകൾ കയത്തിൻറെ അഗാധതയിലേക്ക് അവനെ വലിച്ച് കൊണ്ട് പോകുന്നു. രാമു ദയനീയമായ ദൃഷ്ടിയുമായി എനിക്ക് നേരേ കൈ നീട്ടുന്നു.ഞാൻ എൻറെ കണ്ണുകൾ ഇറുക്കിയടച്ചു മണൽ പ്പരപ്പിലൂടെ ഓടാൻ ശ്രമിച്ചു പരാജയപ്പെട്ടു. ആരോ തീക്കനലുകൾ കൊണ്ടെന്നെ എറിഞ്ഞ് വീഴ്ത്തി. മണൽപരപ്പിൽ മലർന്ന് കിടന്നു ഞാൻ ആകാശത്തേക്ക് നോക്കി. പ്രകാശം വറ്റിയ നക്ഷത്രങ്ങൾ ആകാശത്ത് അവയെ ബന്ധിപ്പിച്ച് നിർത്തിയ നൂലുകൾ പൊട്ടി എന്നിലേക്ക് അടർന്നു വീണു. അവയുടെ തീക്ഷ്ണമായ ഊഷ്മാവിൽ ഉരുകിയൊലിച്ച് പുഴയാകെ പടർന്നു.

ഉമ്മയുടെ തേങ്ങലും മറ്റേതെല്ലാമ്മോ പെണ്ണുങ്ങളുടെ പിറുപിറുക്കലും ബോധത്തിൻറെ നീർച്ചാലിലൂടെ എപ്പോഴോ എൻറെ കാതിലൂടെ ഒഴുകിയെത്തി. ഞാൻ പതിയെ കണ്ണു തുറക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. കൺപോളകൾ തുറക്കാൻ കഴിയാത്തവണ്ണമുളളത്ര ഭാരം. പതുക്കെ കൈകൾ ഉയർത്തി. ആരോ എൻറെ കണ്ണിനു മുകളിൽ വെച്ച പച്ച മരുന്ന് കിഴി എടുത്ത് മാറ്റി.
ഞാൻ വീണ്ടും ലോകത്തെ കണ്ടു. ഇത്രയും അരണ്ട മഞ്ഞ നിറത്തിലുളള ഒരു പകൽ ഞാൻ അന്നത്തേക്ക് മുമ്പ് കണ്ടിട്ടില്ല. ഉമ്മ കയ്പു നിറഞ്ഞ കൊഴുത്ത ദ്രാവകം ചുണ്ടുകൾക്കിടയിലൂടെ ഒഴിച്ചു തരുന്നു. ചുറ്റിലും ബന്ധുക്കളും അയൽക്കാരും. കരിവേപ്പില നിറയെ വിതറിയ കൈതയോലപ്പായയിലാണ് ഞാൻ കിടക്കുന്നത്. ശരീരം മുഴുവൻ നീറ്റലും വേദനയും. ഉമ്മ പതിയെ കട്ടിലിൽ എഴുന്നേൽപ്പിച്ചിരുത്തി. ഞാൻ കണ്ടു. വലിയ പയർ മണിയോളം വലിപ്പമുളള കുരുക്കൾ നിറഞ്ഞ് നിൽക്കുന്ന എൻറെ ശരീരം.
അപ്പോഴേക്കും എൻറെ നിയന്ത്രണത്തിലല്ലാതെ രണ്ട് ദിവസങ്ങൾ എൻറെ ജീവിതത്തിൽ കഴിഞ്ഞ് പോയിരുന്നു. പുഴയിൽ പനിച്ച് വിറച്ച് കിടന്ന എന്നെ ഉപ്പയും മറ്റാരെല്ലാമോ ചേർന്ന് കൊണ്ടു വരികയായിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും ശരീരത്തിൽ മുകുളങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നതിനാൽ വൈദ്യനെ വരുത്തി ചികിത്സിക്കുകയായിരുന്നത്രേ. ഏകദേശം ഒരു മാസക്കാലം കൊണ്ടാണ് ഞാൻ ജീവിതത്തിലേക്ക് പൂർണമായും തിരിച്ച് വന്നത്. ഇപ്പോഴും ശരീരത്തിൽ അങ്ങോളമിങ്ങോളം കറുത്ത പാടുകളായി ഓർമ്മകൾ ബാക്കിയുണ്ട്. ഭഗവതിയുടെ ക്രൂരതയാണോ അതോ എല്ലാം പൊറുക്കുന്ന അമ്മ മനസ്സാണോ എന്നെ ശിക്ഷിച്ചത്/രക്ഷിച്ചത് എന്ന് ബോധ്യമില്ലാത്തതിനാൽ ഭഗവതിയിൽ എനിക്ക് പൂർണ്ണ വിശ്വാസമായി. ഞാൻ വീണ്ടും നിഗൂഢതകളുടെ തോഴനായി മാറി.
ഒരു യുക്തനായ ഭക്ത വൽസലനെ ലഭിച്ചതിലുളള ആനന്ദം കൊണ്ടാകാം.. അതിൽ പിന്നെ എന്റെ സ്വന്തം രക്തരക്ഷസിനും എന്നെ പൂർണ്ണ വിശ്വാസമാണ്. എന്തെന്നാൽ അവിടുന്നിങ്ങോട്ട് ഒരിക്കൽ പോലും ഞാൻ /ഞങ്ങൾ ഭഗവതിക്ക് കൈക്കൂലി കൊടുത്തിട്ടില്ല. അവൾ ഇപ്പോഴും പറ്റുകാരെ പിടിക്കാൻ വരുമ്പോൾ എന്റെ അടുത്തും വരും. ഞാനവളെ ചേർത്ത് പിടിക്കും. പഴയ പ്രതികാരത്തിന്റെ കറുത്ത പാടുകളിൽ അവൾ കണ്ണുനീരാൽ ഉമ്മവെക്കും.
പാവം....
എന്റെ സ്വന്തം രക്ത രക്ഷസ്...
No comments:
Post a Comment